Posts

Showing posts from 2020

Review on Lasya - Kavya : A film on Alarmel valli

Image
 ആർട്ടോഗ്രാഫിനായി എഴുതിയത്...  അസ്ഥിതൊടുന്ന അനുഭവത്തെ വാക്കുകളിലേക്കൊതുക്കുകയെന്നത് ഏറെ പ്രയാസകരമാണ്, ഒരുപാട് ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളിലൂടെ അനുഭവിച്ച രസനയെ രേഖപ്പെടുത്തേണ്ടി വരുമ്പോൾ പ്രത്യേകിച്ചും. വാക്കുകൾ കൊണ്ട് അളന്നെടുക്കാനാവാത്ത നൃത്തഗോപുരമാണ് അലർമേൽ വള്ളി. കാലമേറെക്കഴിഞ്ഞാലും അത് പ്രൗഢിയോടെ തന്നെ നിലനിൽക്കും. സുദൃഢമായ തായ് വേരുകളിൽ വള്ളിയിനിയും പടർന്നുകയറും. വള്ളിയാടുമ്പോൾ ആ ഹൃദയത്തിൽ ഹൃദയം ചേർത്തുവെച്ച് നമ്മളും കൂടെയാടുന്നുണ്ടോ?  മുഴുവൻ വായിച്ച് അഭിപ്രായം അറിയിക്കണം.

കലയിലെ ആനന്ദം..

Image
                                     വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ പോൾ ഗോഗിന്റെ പ്രസിദ്ധമായ ഒരു വാചകമാണ് “ Art is a mad search for individualism.” സ്വത്വ ബോധത്തിന്റെ ഭ്രാന്തമായ ഒരു അന്വേഷണമാണ് കല എന്ന ചിന്തയിലൂന്നിയുള്ള ചില തൊന്നലുകളാണ് ഇന്നത്തെ  കുറിപ്പിനാധാരം. കല എന്ന ബൃഹത്തായ ലോകത്തെ വിലയിരുത്തി ചിന്തിക്കാനുള്ള കെൽപ്പില്ല എന്ന് ആദ്യമേ പറഞ്ഞുവക്കട്ടെ. നൃത്തത്തെ അടുത്തറിയുമ്പോൾ എന്നിൽ രൂപപ്പെടുന്ന ചിന്തകൾ തന്നെയാണ് പറയുന്നത്. അടുത്തറിഞ്ഞു എന്ന് പറയുന്നതിൽ ചെറിയൊരു ശങ്ക ഇല്ലാതില്ല. ഒരു ശരാശരി മലയാളി പെൺകുട്ടിയെ പോലെ നാലാം വയസ്സിൽ നൃത്ത പഠനം ആരംഭിച്ചു. മനോഹരമായ ചലനങ്ങൾ, നൃത്തം ചെയ്യുമ്പോൾ ഒരു സന്തോഷം, കുട്ടികാലത്ത് ആ സന്തോഷം ആളുകൾ എന്നെ തന്നെ ശ്രദ്ധിക്കുന്നത് കൊണ്ടായിരുന്നില്ല എന്ന് ഉറപ്പിച്ച് പറയാൻ വയ്യ ട്ടോ🤭. പിന്നീട് മാറ്റം ........അത് കാലത്തിനുവിട്ടു കൊടുക്കുന്നു😀. നൃത്ത ലോകത്ത് ഒരു വിദ്യാർഥിനി ഈ സ്വത്വ ബോധം നേടുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എപ്പോഴാണ്? പഠിച്ചു തുടങ്ങുന്ന കാലത്ത് അത് എ...

ഒരു സംശയം😀

Image
അങ്ങനെ ഒരു ഗുരു പൂർണിമ കൂടി കഴിഞ്ഞു. ലോകത്തിലെ സർവ്വ ഗുരുക്കന്മാർക്കും പ്രണാമം. സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിക്കുന്നതിന് പകരം കഥകളും പാട്ടും ചില മഹത് വ്യക്തികളുടെ പ്രഭാഷണങ്ങളും ഉണ്ടാവുന്ന ദിവസം. അങ്ങനെയാണ് കണ്ടിരുന്നത്. വ്യാസ ജയന്തി യാണെന്ന് അറിമായിരുന്നൂ ട്ടോ. അന്നൊക്കെ ഞങ്ങളുടെ സ്കൂളിൽ മാത്രമാണ് ഗുരു പൂർണിമ ആഘോഷിച്ചിരുന്നത്. ഇന്നിപ്പോ എല്ലാം ആഘോഷിക്കുന്ന പോലെ സ്റ്റാറ്റസ് ഇട്ട് ആഘോഷിക്കുന്ന മറ്റു പല ദിവസങ്ങൾ പോലെയായി ഗുരു പൂർണിമയും. എല്ലാകാലത്തും എല്ലാകാര്യത്തിലും പ്രത്യേകതയുള്ളവരണല്ലോ കലാകാരന്മാർ. ഗുരു എന്ന വാക്ക് ഏറ്റവും അധികം എല്ലാ സന്ദർഭത്തിലും(വേണ്ടിടതും അല്ലാതെയും😉) ഉപയോഗിക്കുന്നവർ. കലകൾക്ക് അധ്യാപിക/ അധ്യാപകൻ ഇല്ല. എല്ലാരും ഗുരുവാണ്. അതിന്റെ ഗുട്ടൻസ് ഇത് വരെ പിടികിട്ടിയിട്ടില്ല. ഞാൻ ഏതായാലും അതിൽ പെടില്ല. എന്നെ ഒരു ടീച്ചർ ആയി കണ്ടാൽ മതി എന്ന് മുന്നിൽ വരുന്ന ഓരോ വിദ്യാർത്ഥിയോടും പറയാറുമുണ്ട്. ഇൗ അടുത്തിടെ ഒരു കുട്ടി എന്നോട് ചോദിച്ച ഒരു ചോദ്യമാണ് ഇന്നത്തെ എഴുത്തിനാധരം. കലകൾ അക്കാദമിക കോഴ്സ് ആയി പഠിക്കുന്ന കാലമാണല്ലോ. ചോദ്യം ഇതാണ്.."എല്ലാ മനുഷ്യരും ഒരു പോലെയല്ലേ? സ്കൂളിലു...

തൊല്‍കാപ്പിയവും നാട്യശാസ്ത്രവും

Image
വിവിധങ്ങളായ വിജ്ഞാനമേഖലകളെക്കുറിച്ച്  നാട്യശാസ്ത്രം പ്രതിപാദിക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. സ്വരങ്ങളെക്കുറിച്ചും വ്യഞ്ചനകളെക്കുറിച്ചും  ചന്ദസ്സ്, വൃത്തം തുടങ്ങിയ സാഹിത്യസംബന്ധിയായ വിഷയങ്ങളെക്കുറിച്ചും നാട്യശാസ്ത്രം വിസ്തരിച്ച് പറയുന്നു.  നൃത്ത-ഗീത-സാഹിത്യാദികളിൽ താൽപര്യമുള്ളവർക്ക് കേട്ട് പരിചയമുള്ള പേരാവും തൊല്‍കാപ്പിയം. അറിയാത്തവർക്ക് വേണ്ടി ചെറിയൊരാമുഖം.  തമിഴ് സാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന കൃതിയാണ് തൊല്‍കാപ്പിയം. നാട്യശാസ്ത്രം രണ്ടായി പിരിച്ചുപറഞ്ഞ പോലെ, തൊൽ+കാപ്പിയം ആണ് തൊല്‍കാപ്പിയം ആയത് എന്ന് പണ്ഡിതമതം. തൊൽ എന്നാൽ പഴയത് എന്നും കാപ്പിയം എന്നാൽ കാവ്യം എന്നുമാണത്രെ. അഗസ്ത്യമുനിയുടെ ശിഷ്യനായിരുന്ന തൊൽകാപ്പിയരാണ് ഇതെഴുതിയത് എന്ന് പറയപ്പെടുന്നു. മൂന്ന് അതികാരങ്ങളിലും (എഴുത്ത്, സോൽ, പൊരുൾ), ഒൻപത് വീതം അദ്ധ്യായങ്ങൾ. മൊത്തം 1612 സൂത്രങ്ങൾ. ഒരു തമിഴ് വ്യാകരണ ഗ്രന്ഥമായിട്ടാണ് തൊല്‍കാപ്പിയം അറിയപ്പെടുന്നത്. എന്നാൽ നാട്യത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നു. ഏതൊക്കെ ഘടകങ്ങളിലാണ് സാദൃശ്യം എന്ന് ഒരന്വേഷണത്തിനാണ് ശ്രമം. അറിവ് വളരേ പരിമിതം. ഈ വിഷയത...

ഗുരു ...

Image
ഗൂഗിൾ ഇൽ എന്തെങ്കിലും ഒക്കെ തപ്പി കേറി വരുന്ന ലേഖനങ്ങൾ വായിക്കുന്ന ശീലത്തിൽ ഇന്ന് കിട്ടിയത് ഇത്.... "വിദ്യാർഥികൾ എങ്ങനെയായിരിക്കണമെന്ന് ഒരധ്യാപകൻ/പിക ആഗ്രഹിക്കുന്നുവോ ആ ഗുണങ്ങളെല്ലാം അധ്യാപകനുമുണ്ടാകണം. തനിക്കില്ലാത്തത് മറ്റൊരാൾക്കുമുണ്ടാകണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലല്ലോ. അച്ചടക്കം, ആത്മാർത്ഥത, കൃത്യനിഷ്ഠ, ശുചിത്വം, ഉത്തരവാദിത്വ ബോധം, സ്ഥിരോത്സാഹം, ജ്ഞാനതൃഷ്ണ, സമഭാവന, സാമൂഹ്യ പ്രതിബദ്ധത, ശുഭാപ്തിവിശ്വാസം ഇതെല്ലാം ഇരുകൂട്ടർക്കും വേണ്ട പ്രധാന ഗുണങ്ങളാണ്. ഈ ഗുണങ്ങളെല്ലാം ഉള്ള അധ്യാപകരെ ഇന്നും എന്നും സമൂഹം ആദരിക്കും." വായിക്കാൻ നല്ല രസം...ഇത് വല്ലതും നടക്വോ എന്നാണ് ചിന്ത. അധ്യാപിക എന്ന നിലയിൽ ചിന്തിക്കുന്നതിലും രസം വിദ്യാർഥിനിയായി അധ്യാപകർക്ക്‌ മാർക്കിടാൻ 😉 . സ്കൂൾ കാലം മുതൽ പഠിപ്പിച്ച അധ്യാപകരെ ഓർത്തു. എല്ലാരേയും ഓർമ്മയുണ്ട് ട്ടോ. 🙂🙏 നല്ല അനുഭവങ്ങളും പിന്നെ ഉഴപ്പിന് ഇത്തിരി പണികൾ തന്നവരും..വെറുതെ പറയുന്നതല്ല, എല്ലാരോടും ഇഷ്ടം മാത്രം. സ്വാധീനച്ചവർ , ഇഷ്ടം തോന്നിയിട്ടുള്ളവർ, പഠിപ്പിച്ചു, വിഷയത്തോട് ഇഷ്ടം ഉണ്ടാക്കിയവർ അങ്ങനെ അങ്ങനെ...സ്കൂൾ കാലത്ത് നേരത്തെ ...

നൃത്തം അഭിനിവേശമോ ജീവശ്വാസമോ?

Image
വലിയ നർത്തകി ആയി എന്നൊന്നും വിചാരിച്ചിട്ടല്ല ട്ടോ.. ഇന്ന് നൃത്തം എനിക്കെന്താണ് എന്നുള്ള ചില തോന്നലുകളെ പറ്റി ആവാം എന്ന് തോന്നി. ഇങ്ങനെ ഒന്നാവുമ്പോ ഇത്തിരി ഫ്ലാഷ്ബാക്ക്‌ ഉണ്ടാവും എന്നു ആദ്യമേ പറയാം. പഠിച്ചു തുടങ്ങിയ കാലം മുതൽ വല്ലാത്തൊരു അഭിനിവേശമായിരുന്നു എന്ന് പറഞ്ഞാൽ നല്ല അസ്സൽ തള്ള് എന്ന് പറയാം. ഇഷ്ടമായിരുന്നു, എന്റെ വാശി സഹിക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ ആണ് ഡാൻസിനും പാട്ടിനും ചേർത്തത്. രണ്ടും ഒരുപോലെ ഇഷ്ടം. ഗീത ടീച്ചറുടെ പാട്ട് ക്ലാസ്സ് കഴിഞ്ഞാൽ, വിനിച്ചേച്ചി (ഗുരു വിനിത നെടുങ്ങാടി) ഡാൻസ് എടുക്കും. രണ്ടും കഴിഞ്ഞ് വീടെത്തിയാൽ ശീലിച്ചിരുന്ന ഒന്നുണ്ട്. അമ്മച്ചന്റെ (അമ്മയുടെ അച്ഛൻ) മുൻപിൽ ഉള്ള പെർഫോമൻസ്. ലോകത്തിൽ ഞാൻ തന്നെയാണ് ഏറ്റവും നല്ല നർത്തകി പാട്ടുകാരിന്നോക്കെ പറഞ്ഞു സുഖിപ്പിച്ചു, അമ്മച്ചൻ എല്ലാ ക്ലാസിലും പഠിച്ചത് ചൈയ്ത് കാണിക്കാനും, പാടി കേൾപ്പിക്കാനും പറയും. ഞാൻ അറിയാതെ എന്നെ കൊണ്ട് പ്രാക്ടീസ് ചൈയ്യിപ്പിക്കാനുള്ള തന്ത്രം ആയിരുന്നോ🤔 ... കുറച്ചു ഓടിക്കാം....സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒന്നുറപ്പായി മറ്റു വിഷയങ്ങളെക്കാൾ ഞാൻ ഇഷ്ട പെട്ടിരുന്നത് നൃത്തവും സംഗീതവും ആണ്. ഗീത ടീച്ച...

നാട്യശാസ്ത്രം : ചില ചിന്തകൾ

Image
ഭാഗം : 2 ശാസ്ത്രം ചില നിർദേശങ്ങൾ തരുന്നു. അവ നമുക്ക് മുന്നോട്ട് പോവാനുള്ള വഴികൾ ആണ്. ഒരിക്കലും അത് അവസാനമായി കാണരുത് എന്ന് പണ്ഡിത മതം. പലപ്പോഴും നമ്മുക്ക് തെറ്റ് പറ്റുന്നത് അവിടെയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന വഴി ആണ് നമ്മുടെ യാത്രയെ നിശ്ചയിക്കുന്നത്. അങ്ങനെ വരുമ്പോൾ നാട്യശാസ്ത്രം നമുക്ക് നാട്യത്തിന്റെ അനന്ത സാധ്യതകൾ കാണിച്ചു തരുന്നു. സമീപനമാണ് പ്രധാനം. മുൻപ് പറഞ്ഞ പോലെ കാണാനും കേൾക്കാനും പറ്റുന്ന ഒന്നാണ് നാട്യം. അപ്പൊൾ ലോകത്തെ മുഴുവൻ ഉൾകൊള്ളാൻ പര്യാപ്തം എന്ന് പറയാം. ഇതും നാട്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. “ന തജ്ജ്ഞാനം ന തച്ഛില്പം ന സാ വിദ്യാ ന സാ കലാ ന സ യോഗോ ന തത് കര്‍മ്മ നാട്യേസ്മിന്‍ യന്ന ദൃശ്യതേ” (ശാസ്ത്രവിജ്ഞാനമാകട്ടെ ശില്പ ചിത്രലേഖനാദി കലകളാവട്ടെ രാജ്യതന്ത്രവിദ്യകളാവട്ടെ ഗീതാവാദ്യാദികളാവട്ടെ ഇവയുടെ സംയുക്തസൃഷ്ടികളാകട്ടെ യുദ്ധനിഗ്രഹാദി കര്‍മ്മങ്ങളാകട്ടെ യാതൊന്നും തന്നെ ഈ നാട്യത്തില്‍ കാണാത്തതായിട്ടുണ്ടാവില്ല.) ഒന്നാമധ്യായത്തിലെ 116 മത് ശ്ലോകം ആണിത്(Manmohan Ghosh text നോക്കിയാൽ). നാട്യത്തിനാധാരം ശരീരമാണല്ലോ. ശരീരവും ബ്രാഹ്മാണ്ഡവും തമ്മിലുള്ള ബന്ധം ഭാരതീയരെ പോലെ ...

നാട്യശാസ്ത്രം : ചില ചിന്തകൾ

Image
ഇടയ്ക്ക് വച്ച് നിന്നു പോയ എഴുത്ത് തുടരുന്നു.. Lock down ഇഫക്ട് എന്നുവേണമെങ്കിൽ പറയാം. അത് എന്തെങ്കിലുമാവട്ടെ . എന്നും അത്ഭുതപെടുത്തുന്ന നാട്യശാസ്ത്രെത്തെ പറ്റി തന്നെയാവാം എന്ന് തോന്നി. പറഞ്ഞു കേട്ടതും വായിച്ച് അറിഞ്ഞതുമായ കാര്യങ്ങൾ മാത്രമാണ് ട്ടോ. ഭാഗം 1: ചോദ്യങ്ങളും ഉത്തരങ്ങളും അതാണല്ലോ ഒരു രീതി...🙂 അപ്പോപിന്നെ നമുക്കും അങ്ങനെ ആവാം.. എന്താണ് നാട്യശാസ്ത്രം? ലളിതമായി കേൾക്കുന്ന അല്ലെങ്കിൽ പറയുന്ന ഉത്തരം, നാട്യത്തെ പറ്റി പറയുന്ന മൂല ഗ്രന്ഥം. The Indian text on Drama and dramaturgy😁..etc ഇങ്ങനെ അല്ലാതെ നാട്യം+ ശാസ്ത്രം എന്ന രീതിയിൽ നോക്കാം. നാട്യമെന്നും ശാസ്ത്രമെന്നു ഉള്ള രണ്ടു വാക്കുകൾ കൂടി ചേർന്ന് നാട്യശാസ്ത്രം. ഈ വാക്കുകളിലൂടെ അർഥമാക്കുന്നത് എന്ത്? എന്താണ് നാട്യം? എന്താണ് ശാസ്ത്രം എന്ന് പരിശോധിക്കാം. " ശാസ്ത്രം ഇതി ശാസനോപായം "- ഒരു പ്രത്യേക ശിക്ഷണത്തിന്റെ ഉപകരണമാണ് ശാസ്ത്രം..ഒരു വിഷയത്തെ കൂടുതൽ അറിയാനോ, മനസ്സിലാക്കാനോ, പുന: സൃഷ്ടിക്കാൻ ഒക്കെ ഉപാധിയാക്കുന്നത് ശാസ്ത്രം എന്ന് പറഞ്ഞാലും തെറ്റില്ലെന്ന് തോന്നുന്നു.പ്രയോഗിയ്ക്കേണ്ടതും നിരന്തരം അഭ്യസിക്കേണ്ടതുമാണ് ശാ...