കലയിലെ ആനന്ദം..

വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ പോൾ ഗോഗിന്റെ പ്രസിദ്ധമായ ഒരു വാചകമാണ് “ Art is a mad search for individualism.” സ്വത്വ ബോധത്തിന്റെ ഭ്രാന്തമായ ഒരു അന്വേഷണമാണ് കല എന്ന ചിന്തയിലൂന്നിയുള്ള ചില തൊന്നലുകളാണ് ഇന്നത്തെ കുറിപ്പിനാധാരം. കല എന്ന ബൃഹത്തായ ലോകത്തെ വിലയിരുത്തി ചിന്തിക്കാനുള്ള കെൽപ്പില്ല എന്ന് ആദ്യമേ പറഞ്ഞുവക്കട്ടെ. നൃത്തത്തെ അടുത്തറിയുമ്പോൾ എന്നിൽ രൂപപ്പെടുന്ന ചിന്തകൾ തന്നെയാണ് പറയുന്നത്. അടുത്തറിഞ്ഞു എന്ന് പറയുന്നതിൽ ചെറിയൊരു ശങ്ക ഇല്ലാതില്ല. ഒരു ശരാശരി മലയാളി പെൺകുട്ടിയെ പോലെ നാലാം വയസ്സിൽ നൃത്ത പഠനം ആരംഭിച്ചു. മനോഹരമായ ചലനങ്ങൾ, നൃത്തം ചെയ്യുമ്പോൾ ഒരു സന്തോഷം, കുട്ടികാലത്ത് ആ സന്തോഷം ആളുകൾ എന്നെ തന്നെ ശ്രദ്ധിക്കുന്നത് കൊണ്ടായിരുന്നില്ല എന്ന് ഉറപ്പിച്ച് പറയാൻ വയ്യ ട്ടോ🤭. പിന്നീട് മാറ്റം ........അത് കാലത്തിനുവിട്ടു കൊടുക്കുന്നു😀. നൃത്ത ലോകത്ത് ഒരു വിദ്യാർഥിനി ഈ സ്വത്വ ബോധം നേടുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എപ്പോഴാണ്? പഠിച്ചു തുടങ്ങുന്ന കാലത്ത് അത് എ...