മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല -
മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം 1. 2011-ല്‍ പഴക്കം 115 വര്‍ഷം 2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട് 3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട് 4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും) 5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത) 6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല. 7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍ 8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു 9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി 10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല 11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ് 12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍...