ഒരു സംശയം😀
അങ്ങനെ ഒരു ഗുരു പൂർണിമ കൂടി കഴിഞ്ഞു. ലോകത്തിലെ സർവ്വ ഗുരുക്കന്മാർക്കും പ്രണാമം. സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിക്കുന്നതിന് പകരം കഥകളും പാട്ടും ചില മഹത് വ്യക്തികളുടെ പ്രഭാഷണങ്ങളും ഉണ്ടാവുന്ന ദിവസം. അങ്ങനെയാണ് കണ്ടിരുന്നത്. വ്യാസ ജയന്തി യാണെന്ന് അറിമായിരുന്നൂ ട്ടോ. അന്നൊക്കെ ഞങ്ങളുടെ സ്കൂളിൽ മാത്രമാണ് ഗുരു പൂർണിമ ആഘോഷിച്ചിരുന്നത്. ഇന്നിപ്പോ എല്ലാം ആഘോഷിക്കുന്ന പോലെ സ്റ്റാറ്റസ് ഇട്ട് ആഘോഷിക്കുന്ന മറ്റു പല ദിവസങ്ങൾ പോലെയായി ഗുരു പൂർണിമയും. എല്ലാകാലത്തും എല്ലാകാര്യത്തിലും പ്രത്യേകതയുള്ളവരണല്ലോ കലാകാരന്മാർ. ഗുരു എന്ന വാക്ക് ഏറ്റവും അധികം എല്ലാ സന്ദർഭത്തിലും(വേണ്ടിടതും അല്ലാതെയും😉) ഉപയോഗിക്കുന്നവർ. കലകൾക്ക് അധ്യാപിക/ അധ്യാപകൻ ഇല്ല. എല്ലാരും ഗുരുവാണ്. അതിന്റെ ഗുട്ടൻസ് ഇത് വരെ പിടികിട്ടിയിട്ടില്ല. ഞാൻ ഏതായാലും അതിൽ പെടില്ല. എന്നെ ഒരു ടീച്ചർ ആയി കണ്ടാൽ മതി എന്ന് മുന്നിൽ വരുന്ന ഓരോ വിദ്യാർത്ഥിയോടും പറയാറുമുണ്ട്. ഇൗ അടുത്തിടെ ഒരു കുട്ടി എന്നോട് ചോദിച്ച ഒരു ചോദ്യമാണ് ഇന്നത്തെ എഴുത്തിനാധരം. കലകൾ അക്കാദമിക കോഴ്സ് ആയി പഠിക്കുന്ന കാലമാണല്ലോ. ചോദ്യം ഇതാണ്.."എല്ലാ മനുഷ്യരും ഒരു പോലെയല്ലേ? സ്കൂളിലു...