ഒരു സംശയം😀



അങ്ങനെ ഒരു ഗുരു പൂർണിമ കൂടി കഴിഞ്ഞു. ലോകത്തിലെ സർവ്വ ഗുരുക്കന്മാർക്കും പ്രണാമം. സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിക്കുന്നതിന് പകരം കഥകളും പാട്ടും ചില മഹത് വ്യക്തികളുടെ പ്രഭാഷണങ്ങളും ഉണ്ടാവുന്ന ദിവസം. അങ്ങനെയാണ് കണ്ടിരുന്നത്. വ്യാസ ജയന്തി യാണെന്ന് അറിമായിരുന്നൂ ട്ടോ. അന്നൊക്കെ ഞങ്ങളുടെ സ്കൂളിൽ മാത്രമാണ് ഗുരു പൂർണിമ ആഘോഷിച്ചിരുന്നത്. ഇന്നിപ്പോ എല്ലാം ആഘോഷിക്കുന്ന പോലെ സ്റ്റാറ്റസ് ഇട്ട് ആഘോഷിക്കുന്ന മറ്റു പല ദിവസങ്ങൾ പോലെയായി ഗുരു പൂർണിമയും.
എല്ലാകാലത്തും എല്ലാകാര്യത്തിലും പ്രത്യേകതയുള്ളവരണല്ലോ കലാകാരന്മാർ. ഗുരു എന്ന വാക്ക് ഏറ്റവും അധികം എല്ലാ സന്ദർഭത്തിലും(വേണ്ടിടതും അല്ലാതെയും😉) ഉപയോഗിക്കുന്നവർ. കലകൾക്ക് അധ്യാപിക/ അധ്യാപകൻ ഇല്ല. എല്ലാരും ഗുരുവാണ്. അതിന്റെ ഗുട്ടൻസ് ഇത് വരെ പിടികിട്ടിയിട്ടില്ല. ഞാൻ ഏതായാലും അതിൽ പെടില്ല. എന്നെ ഒരു ടീച്ചർ ആയി കണ്ടാൽ മതി എന്ന് മുന്നിൽ വരുന്ന ഓരോ വിദ്യാർത്ഥിയോടും പറയാറുമുണ്ട്.
ഇൗ അടുത്തിടെ ഒരു കുട്ടി എന്നോട് ചോദിച്ച ഒരു ചോദ്യമാണ് ഇന്നത്തെ എഴുത്തിനാധരം. കലകൾ അക്കാദമിക കോഴ്സ് ആയി പഠിക്കുന്ന കാലമാണല്ലോ. ചോദ്യം ഇതാണ്.."എല്ലാ മനുഷ്യരും ഒരു പോലെയല്ലേ? സ്കൂളിലും കോളേജിലും മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ആരും നമ്മളെ ശപിക്കാറില്ല, അല്ലെങ്കിൽ നിങ്ങൾ എന്നെ നിന്ദിച്ചു , ചോദ്യം ചെയ്തു ..... ഒരു കാലത്തും നന്നാവില്ല , ഞാൻ ശപിക്കുന്നു എന്നൊന്നും പറയാറില്ല. പക്ഷേ നൃത്തം പഠിപ്പിക്കുന്ന ആളുകൾ അവർക്കിഷ്ടപെടാത്തത് ചെയ്താൽ അപ്പോൾ ഇതൊക്കെ പറയും. മനുഷ്യന് പരസ്പരം ശപിക്കാമെങ്കിൽ ശിഷ്യനെ ദ്രോഹിച്ച ഗുരുവിനെ അങ്ങോട്ടും ശപിച്ചൂടെ?"🤣🤣🤣🤦🙆

ഈ സംശയത്തിന് ഉത്തരം തന്ന് സഹായിക്കണേ..''

Comments

  1. ഇഷ്ടായി ദിവ്യെ ഈ എഴുത്ത്. അത്ര തന്നെ പ്രസക്തം ആണ് ആദ്യ ഖണ്ഡികയിലെ പ്രതിപാദ്യം.. ഗുരുത്വത്തിൽ ഞാൻ വിശ്വസിക്കുന്നു.. മനുഷ്യ
    ശാപങ്ങളിലോ ജല്പനങ്ങളിലോ വിശ്വ സിക്കുന്നില്ല.. നന്മയിൽ വിശ്വസിക്കുന്നു... സത്യമറിയാതെ നിരപരാധിയുടെ തലയ്ക്കു മേൽ വന്നു വീഴുന്ന ശാപങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മെ സ്പർശിക്കുകയില്ല...

    ReplyDelete
  2. മിസ്സേ.... ഞങ്ങൾ ഓരോരുത്തരും ഹൃദയത്തിൽ നിന്നും ഈ വിളി വിളിക്കുമ്പോൾ അത് ഒരു ഗുരു ശിക്ഷ്യ ബന്ധത്തിനുപരി തമ്മിലുള്ള സ്നേഹ സൗഹൃദത്തെയും ഊട്ടി ഉറപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുമ്പോൾ ഞങ്ങളിൽ ഒരാളായി ഞങ്ങൾക്ക് ഒപ്പം നിന്ന് നൃത്തം ചെയ്യുന്ന ആളാണ് മിസ്സ്, അങ്ങനെ മനസ്സുള്ള ഒരാൾ തന്റെ കുട്ടികളോട് തെറ്റ് ചെയ്യുമ്പോൾ മുഖം തിരിച്ചു ശപിക്കാൻ മുതിരില്ല, പിന്നെ നമ്മുടെ ഒരിത് വെച്ച് നമ്മൾ ചെയ്യുന്ന തെറ്റിന് പ്രതിഫലം ഒരിക്കൽ കിട്ടും എന്നാണ്, 😁ഞാൻ കേട്ടിട്ടും ഉണ്ട്, പണ്ട് ഗുരുവിനോട് അങ്ങനെ ചെയ്തു ഇപ്പൊ അതെ ഫലം തന്നെ തിരിച്ചു കിട്ടി എന്ന്.അത് ഗുരു ശിക്ഷ്യ ബന്ധത്തിൽ മാത്രമല്ല, താൻ താൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം താൻ തന്നെ അനുഭവിക്കും എന്നാണല്ലോ.. മാതാ, പിതാ, ഗുരു, ദൈവം എന്ന് ഉറക്കെ പറയുന്നോണ്ട് ആയിരിക്കാം കലയിൽ ഗുരുവിന്റെ ശാപത്തിനും എല്ലാം തലക്കനം, എന്തായാലും തെറ്റ് ചെയ്യാത്ത ശിഷ്യന് ഈ പറഞ്ഞ ശാപം ഏൽക്കില്ല, തിരിച്ചു ശപിക്കണം എന്ന് തോന്നിയാൽ ഇന്ന് ഉറപ്പായും ശപിക്കാല്ലോ (വ്യക്തി സ്വാതന്ത്ര്യം 🤪) എന്തായാലും പഠിപ്പിച്ച അദ്ധ്യാപകർക്ക് ഞാൻ ഇന്നും മനസ്സിൽ ഒരു വലിയ സ്ഥാനം കൊടുക്കുന്നുണ്ട് 🙏. അതുകൊണ്ട് തിരിച്ചു ശപിക്കാൻ തോന്നില്ല.. പിന്നീട് അലങ്കാരമായി ഗുരു പദം കൊണ്ട് നടക്കുന്നവരും ഉണ്ട് അവർക്ക് അവർ ചെയ്യുന്നതിന്റെ ഫലം ഉറപ്പായും വന്നു ചേരും

    ReplyDelete

Post a Comment

Popular posts from this blog

നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))

നാട്യശാസ്ത്രം : ചില ചിന്തകൾ

സോപാനസംഗീതം എന്നൊന്നുണ്ടോ എന്ന് ഞാന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് ചോദിച്ചു. ഇല്ല, അഭിനയസംഗീതം എന്ന് പറയുകയാണ്‌ വേണ്ടത് എന്ന് ഉത്തരവും ലഭിച്ചു By Shri. Sunil Kumar. - ഫെസ്ബൂക്കില്‍ നടന്ന ഒരു ചര്‍ച്ച