നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))
ഒരുപാട് പേരായി പറയുന്നു, നാട്യശാസ്ത്രം കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രധാനപ്പെട്ട ശ്ലോകങ്ങൾ വിശദീകരിച്ച് ബ്ലോഗിൽ എഴുതാമോ എന്ന്. ഒരെളിയ ശ്രമം നടത്തുന്നു. ഞാനൊരു നാട്യശാസ്ത്ര വിശാരദയൊന്നുമല്ല. ആർത്തിയോടെ ഒരുപാട് തവണ വായിച്ചിട്ടുണ്ട്. ഓരോതവണ വായിക്കുമ്പോഴും അത്ഭുതപ്പെടുത്തുന്ന ഗ്രൻഥം. പറ്റുന്നതുപോലെ എഴുതാം.. തെറ്റുക ൾ ചൂണ്ടിക്കാണിക്കണം. പ്രോത്സാഹിപ്പിക്കണം.. നൃത്തവിദ്യാർഥികൾ നാട്യശാസ്ത്രം പഠിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നതിൽ തർക്കമില്ല. എന്റെ ഗവേഷണത്തിന്റെ ഭാഗമായി മുംബൈയിലെ നളന്ദ നൃത്ത വിദ്യാലത്തിൽ ചെന്നപ്പോൾ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.. അവിടെ നാട്യശാസ്ത്രംവും ഇതിഹാസങ്ങളും നൃത്തവിഭാഗത്തിലെ സിലബസ്സിന്റെ ഭാഗമാണ്. ചൊല്ലിപ്പഠിക്കണം. മോഹിനിയാട്ടത്തിലെ തലമുതിർന്ന ഗുരുകൂടിയായ ഡോ . കനക് റെലെ ഇവ പഠിക്കേണ്ടതിന്റെ ആവശ്യകത വളരെ നേരത്തെ ഉൾക്കൊണ്ടു ബോംബെ സർവകലാശാലയുടെ സിലബസിയിൽ ഉൾപെടുത്തുകയായിരുന്നു.. ഇങ്ങനെയൊരു വഴക്കം എന്തായാലും കേരളത്തിലെ സർവ്വകലാശാലകളിൽ ഇന്ന് നിലവിലില്ല തന്നെ. നാട്യശാസ്ത്രത്തിലെ ആറാമധ്യായമായ രാസവികല്പ...