തൊല്‍കാപ്പിയവും നാട്യശാസ്ത്രവും
വിവിധങ്ങളായ വിജ്ഞാനമേഖലകളെക്കുറിച്ച് നാട്യശാസ്ത്രം പ്രതിപാദിക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. സ്വരങ്ങളെക്കുറിച്ചും വ്യഞ്ചനകളെക്കുറിച്ചും ചന്ദസ്സ്, വൃത്തം തുടങ്ങിയ സാഹിത്യസംബന്ധിയായ വിഷയങ്ങളെക്കുറിച്ചും നാട്യശാസ്ത്രം വിസ്തരിച്ച് പറയുന്നു. നൃത്ത-ഗീത-സാഹിത്യാദികളിൽ താൽപര്യമുള്ളവർക്ക് കേട്ട് പരിചയമുള്ള പേരാവും തൊല്‍കാപ്പിയം. അറിയാത്തവർക്ക് വേണ്ടി ചെറിയൊരാമുഖം. തമിഴ് സാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന കൃതിയാണ് തൊല്‍കാപ്പിയം. നാട്യശാസ്ത്രം രണ്ടായി പിരിച്ചുപറഞ്ഞ പോലെ, തൊൽ+കാപ്പിയം ആണ് തൊല്‍കാപ്പിയം ആയത് എന്ന് പണ്ഡിതമതം. തൊൽ എന്നാൽ പഴയത് എന്നും കാപ്പിയം എന്നാൽ കാവ്യം എന്നുമാണത്രെ. അഗസ്ത്യമുനിയുടെ ശിഷ്യനായിരുന്ന തൊൽകാപ്പിയരാണ് ഇതെഴുതിയത് എന്ന് പറയപ്പെടുന്നു. മൂന്ന് അതികാരങ്ങളിലും (എഴുത്ത്, സോൽ, പൊരുൾ), ഒൻപത് വീതം അദ്ധ്യായങ്ങൾ. മൊത്തം 1612 സൂത്രങ്ങൾ. ഒരു തമിഴ് വ്യാകരണ ഗ്രന്ഥമായിട്ടാണ് തൊല്‍കാപ്പിയം അറിയപ്പെടുന്നത്. എന്നാൽ നാട്യത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നു. ഏതൊക്കെ ഘടകങ്ങളിലാണ് സാദൃശ്യം എന്ന് ഒരന്വേഷണത്തിനാണ് ശ്രമം. അറിവ് വളരേ പരിമിതം. ഈ വിഷയത...