മോഹിനിയാട്ടം - പയ്യന്നൂര്‍ ഗാന്ധി പാര്‍ക്ക്, ഒക്ടോബര്‍ 8 ശനിയാഴ്ച, അഞ്ചു മണിക്ക്
നമസ്തേ! ഗാന്ധി പാര്‍ക്കില്‍ എട്ടിന് (ശനിയാഴ്ച) മലയാള മനോരമ സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഞാനും സഹനര്തകിമാരായ അതുല്യ രാകേഷ്, ദിവ്യ മേനോന്‍, പവിത്ര വേണുഗോപാല്‍ എന്നിവരും പയ്യന്നൂരില്‍ വരുന്നുണ്ട്. പതിനഞ്ചു മിനിട്ട് നീണ്ടു നിക്കുന്ന ഒരു നൃത്ത ഇനം മാത്രമേ അവതരിപ്പിക്കാന്‍ സമയമുള്ളൂ. എന്നാലും എല്ലാവരും വരണം, അനുഗ്രഹിക്കണം. അഞ്ചു മണിക്കാണ് ഞങ്ങളുടെ പ്രോഗ്രാം. അതിനുശേഷം സൌകര്യപ്പെട്ടാല്‍ മറ്റേതെങ്കിലും വേദിയിലും പ്രോഗ്രാം ഉണ്ടാവും.. തരപ്പെട്ടാല്‍ അതിന്റെ വിവരവും പോസ്റ്റ് ചെയ്യാം! സസ്നേഹം, ദിവ്യ നെടുങ്ങാടി