നൃത്തം അഭിനിവേശമോ ജീവശ്വാസമോ?
വലിയ നർത്തകി ആയി എന്നൊന്നും വിചാരിച്ചിട്ടല്ല ട്ടോ.. ഇന്ന് നൃത്തം എനിക്കെന്താണ് എന്നുള്ള ചില തോന്നലുകളെ പറ്റി ആവാം എന്ന് തോന്നി. ഇങ്ങനെ ഒന്നാവുമ്പോ ഇത്തിരി ഫ്ലാഷ്ബാക്ക് ഉണ്ടാവും എന്നു ആദ്യമേ പറയാം. പഠിച്ചു തുടങ്ങിയ കാലം മുതൽ വല്ലാത്തൊരു അഭിനിവേശമായിരുന്നു എന്ന് പറഞ്ഞാൽ നല്ല അസ്സൽ തള്ള് എന്ന് പറയാം. ഇഷ്ടമായിരുന്നു, എന്റെ വാശി സഹിക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ ആണ് ഡാൻസിനും പാട്ടിനും ചേർത്തത്. രണ്ടും ഒരുപോലെ ഇഷ്ടം. ഗീത ടീച്ചറുടെ പാട്ട് ക്ലാസ്സ് കഴിഞ്ഞാൽ, വിനിച്ചേച്ചി (ഗുരു വിനിത നെടുങ്ങാടി) ഡാൻസ് എടുക്കും. രണ്ടും കഴിഞ്ഞ് വീടെത്തിയാൽ ശീലിച്ചിരുന്ന ഒന്നുണ്ട്. അമ്മച്ചന്റെ (അമ്മയുടെ അച്ഛൻ) മുൻപിൽ ഉള്ള പെർഫോമൻസ്. ലോകത്തിൽ ഞാൻ തന്നെയാണ് ഏറ്റവും നല്ല നർത്തകി പാട്ടുകാരിന്നോക്കെ പറഞ്ഞു സുഖിപ്പിച്ചു, അമ്മച്ചൻ എല്ലാ ക്ലാസിലും പഠിച്ചത് ചൈയ്ത് കാണിക്കാനും, പാടി കേൾപ്പിക്കാനും പറയും. ഞാൻ അറിയാതെ എന്നെ കൊണ്ട് പ്രാക്ടീസ് ചൈയ്യിപ്പിക്കാനുള്ള തന്ത്രം ആയിരുന്നോ🤔 ...
കുറച്ചു ഓടിക്കാം....സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒന്നുറപ്പായി മറ്റു വിഷയങ്ങളെക്കാൾ ഞാൻ ഇഷ്ട പെട്ടിരുന്നത് നൃത്തവും സംഗീതവും ആണ്. ഗീത ടീച്ചർ മസ്‌ക്കറ്റിലേക്ക് പോയപ്പോൾ പാട്ട് ക്ലാസ്സ് നിന്നു. അതിനു ശേഷം കുറച്ചു കാലം പുത്തുപ്പരിയാരം ഉണ്ണികൃഷണൻ മാഷ്ടെ അടുത്തും പഠിച്ചു. അപ്പോഴേക്കും നൃത്തത്തിൽ ഇഷ്ടം കൂടിയത് കൊണ്ടാണോ ന്ന് അറിയില്ല പാട്ട് ക്ലാസ്സ് ഞാൻ ആയിട്ട് നിർത്തി. ഡാൻസ് വല്ലാത്തൊരു സന്തോഷം തരാൻ തുടങ്ങിയിരുന്നു. വിനിച്ചേച്ചി ഒരുപാട് നർത്തകി മാരുടെ നൃത്തം കാണാൻ പോകുമ്പോൾ കൂടെ കൂട്ടാറുണ്ടായിരുന്നു. എല്ലാം കൂടി ആയപ്പോഴേക്കും, സ്വതവേ വാശിക്കാരി എന്ന് വീട്ടിൽ പേരുള്ള ഞാൻ പറഞ്ഞു, എനിക്ക് നർത്തകി ആയാൽ മതി എന്ന്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന വീട്ടിൽ നിന്ന് പ്രത്യേകിച്ച് ഒരു മറുപടിയും കിട്ടിയില്ല. മൗനം സമ്മതം..😁
നൃത്തം അസ്ഥിക്ക് പിടിച്ചു തുടങ്ങിയിരുന്നു. പരീക്ഷകൾക്കിടയിലും ക്ലാസ്സ് മുടക്കാൻ തയ്യാറായിരുന്നില്ല. അസുഖം വന്നാൽ antibiotics ന് പകരം വിനിച്ചേച്ചിയെ കണ്ടാൽ മതിയായിരുന്നു😀.
എങ്ങനെ ആയാലും നൃത്തം പ്രവർത്തന മേഖലയാക്കാനുള്ള വാശി നിറവേറ്റി. ഇൗ വാശി എന്നിലേക്ക് പുതിയ സന്തോഷങ്ങൾ തന്നു.
ഇന്ന് നൃത്തം എനിക്കെന്താണ്?
നൃത്തം = സന്തോഷം അതാണ് ആദ്യം മനസ്സിലേക്ക് വരുന്നത്. ഏത് പ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ ഉള്ള എന്റെ കരുത്ത് ബലം ഒക്കെ എനിക്ക് എന്റെ നൃത്തമാണ്.
വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോർ പറഞ്ഞ ചില വരികൾ മനസ്സിലേക്ക് വരുന്നു...
" Not my way of salvation, to surrender the world!
Rather for me the taste of Infinite freedom
While yet I am bound by a thousand bonds to the
Wheel......
In each glory of sound and sight and scent
I shall find Thy infinite joy abiding:
My passion shall burn as the flame if salvation,
The flower of my love shall become the ripe fruit of devotion."
നൃത്തം മറ്റൊരു ലോകത്തേക്ക് എന്നെ കൊണ്ട് പോകുന്നു,ഞാൻ എന്നെ മറക്കുന്നു എന്നൊന്നും വലിയ വാചകങ്ങൾ പറയാൻ ഞാൻ ആളല്ല. വളരേ പേഴ്‌സണലായിട്ടു പറയ്യാണെങ്കിൽ, എനിക്ക് ലോകത്ത് ഏറ്റവും ഇഷ്ടം നൃത്തത്തോടാണ്. ദേഷ്യം വന്നാലും, സങ്കടം വന്നാലും, നൃത്തം ചെയ്താൽ മനസ്സിൽ സന്തോഷം തിരിച്ചെത്തും. ആരോടും വിരോധം വച്ച് പുലർത്താതെ സന്തോഷത്തോടെ എല്ലാരോടും ചിരിച്ചു സംസാരിക്കാൻ പറ്റുന്നത് നൃത്തം തന്ന ശീലമാവം. ഒരു കുട്ടി നൃത്തം പഠിച്ചു തുടങ്ങുമ്പോൾ മുതൽ കേൾക്കുന്ന വാക്കാണ് "ചിരിക്കു.." ഇത് അറിയാതെ ജീവിതത്തിന്റെയും ഭാഗമായിട്ടുണ്ടെന്ന് തോന്നുന്നു.
അടുത്ത ചോദ്യം നൃത്തം ആർക്കുവേണ്ടി?
ഉറപ്പിച്ചു പറയാം, ഞാൻ നൃത്തം ചെയ്യുന്നത് എനിക്ക് വേണ്ടി. ഇത് ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല. വേദികളിൽ നൃത്തം ചെയ്യ്താലെ സന്തോഷം ഉള്ളൂ എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. മറിച്ച് മുന്നിൽ ആരുമില്ലാതെ, വേഷത്തിന്റെ കെട്ടുപാടുകളിൽ ബുദ്ധിമുട്ടാതെ നൃത്തം ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. ഒരു ചിന്തയും കടന്നു വരാതെ എന്റെ ചലനങ്ങളിളൂടെ ശൂന്യതയിൽ വരക്കുന്ന കുറെ ചിത്രങ്ങൾ. ആരെയും തൃപ്തിപ്പെടുത്തേണ്ട, ഞാനും നൃത്തവും മാത്രം ഉള്ള ലോകം....
ഒന്ന് ഉറപ്പിച്ച് പറയാം...എനിക്ക് നൃത്തം ഇല്ലാതെ പറ്റില്ല ട്ടോ.
നൃത്തത്തെ പറ്റിയുള്ള സ്വാർത്ഥ ചിന്തകൾ....ഇവിടെ നിർത്തുന്നതാവും നല്ലത് ല്ലെ?😉
Well written .. Cheers
ReplyDeleteആത്മാർത്ഥമായ എഴുത്തായി അനുഭവപ്പെട്ടു. ലളിതകലകൾക്ക്, കേവലം പെർഫോർമൻസിനപ്പുറം സാമൂഹ്യമായ ഒരു ചുമതലയുമുണ്ട്. ലോകത്തെ, ജീവിതത്തെ, അനുഭവങ്ങളെ ഒക്കെ ആവിഷ്കരിക്കലാണത്. നമ്മൾ പോലുമറിയാതെ അത് ആ ദൗത്യം നിർവ്വഹിക്കുകയും ചെയ്യുന്നുണ്ട്. ശൂന്യതയിൽ ചിത്രം വരയ്ക്കലാണെന്ന് തോന്നുമ്പോഴും ബോധപൂർവ്വമല്ലെങ്കിൽക്കൂടി നമ്മുടെ ചിന്തകൾ കടന്നുവരുന്നുണ്ട് എന്നർത്ഥം. ദിവ്യയുടെ പെർഫോർമൻസിലും അത് അനുഭവപ്പെട്ടിട്ടുണ്ട്. ഇനിയും തുടരുക.
ReplyDeleteതൊട്ടിലിൽ കിടക്കുന്ന ശിശുവിനെ നോക്കിയാൽ മനസ്സിലാക്കാം, അവൾ / അവൻ ശരീരം മുഴുവൻ -- പ്രത്യേകിച്ച് കൈരണ്ടും -- ഇളക്കി, മുഖത്ത് ഹാവഭാവങ്ങളോടെ ശബ്ദം പുറപ്പെടുവിയ്ക്കുന്നത് ഒരുതരം നൃത്തമോ നൃത്യമോ ആണെന്ന്. കുറെ മാസംകൊണ്ട് അത് ഭാഷയായി രൂപാന്തരപ്പെടുന്നു.
ReplyDeleteഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് മക്‌നീലിന്റെ പരീക്ഷണങ്ങളിൽനിന്നറിയാം അന്ധർ തമ്മിലുള്ള സംസാരത്തിൽപ്പോലും -- അവർ ആംഗ്യങ്ങൾ കാണുന്നില്ല എങ്കിലും -- ആംഗ്യങ്ങൾ ഉണ്ടെന്ന്. അതായത് ഭാഷയുടെ അഗാധതലങ്ങളിൽ ആംഗ്യം അഥവാ മുദ്ര ഉണ്ട്. വാക്കുമാത്രം ഉപയോഗിച്ചാൽ ഉള്ളിലെ സത്യം വെളിപ്പെടാത്തതുകൊണ്ടല്ലേ ആംഗ്യം ചേർക്കേണ്ടി വരുന്നത്?
ആമസോണിലെയും ആഫ്‌റിക്കയിലെയും "primitive" എന്ന് നാം വിളിയ്ക്കുന്ന ജനതകളുടെ കഥപറച്ചിലിലും സംസാരത്തിലും നൃത്തം കാണാം. സംഗീതവും അതിലുണ്ട് -- അകൃത്രിമമായ നിലയിൽ.
ഇതിന്റെയൊക്കെയർത്ഥം സംഗീതത്തോടുകൂടിയ നൃത്തം / നൃത്യം മനുഷ്യരാശിയുടെ സമ്പൂർണ്ണമായ, അടിസ്ഥാനപരമായ ആശയ / ഭാവ സംപ്രേഷണം ആണെന്നല്ലേ ? മനുഷ്യർ "പരിഷ്കൃത"രാകുന്നതോടെ, ആംഗ്യങ്ങളും, നൃത്തവും ദൈനംദിന വ്യവഹാരത്തിൽനിന്നു പോയി മറയുന്നു.
ഈയർത്ഥത്തിൽ ഡോക്റ്റർ ദിവ്യ നെടുങ്ങാടി പറഞ്ഞത് എത്ര ശരി ! നൃത്തം ജീവശ്വാസമാണ്. ( നൃത്യം എന്നതാണ്, ഏറെച്ചേർന്നത് . കാരണം ഏറ്റവും ശുദ്ധമായ നൃത്തത്തിൽപ്പോലും ഒരൽപം അഭിനയമില്ലേ? നർത്തകന്റെ അഥവാ നർത്തകിയുടെ പ്രസന്നഭാവത്തിൽ അഭിനയം ഉണ്ട്, തീർച്ച.)
ശാസ്ത്രീയനൃത്തത്തിൽ, ആംഗ്യങ്ങളും, ശരീരചലനങ്ങളും, മുഖാഭിനയവും മറ്റും ശൈലീകരിച്ചു വളരെ സംകീർണ്ണമായ, അതിസൂക്ഷ്മമായ, അതിവികസിതമായ ഒരു തലത്തിൽ എത്തിച്ചിരിയ്ക്കുന്നു, എന്നത് സത്യം. പ്രത്യേകിച്ച് ഭാരതീയ നൃത്തവിശേഷങ്ങളിൽ.
പക്ഷേ അടിത്തട്ടിൽ മനുഷ്യരാശിയുടെ (ഒരുപക്ഷേ മൃഗങ്ങളിലും ലളിതമായ നിലയിൽ അതുണ്ടാവാം) നൈസർഗ്ഗികമായ ആത്മപ്രകാശന / ഭാവ (ആശയ) വിനിമയത്തിന്റെ ഭാഷയാണ് നൃത്തം. അത് സാധാരണജീവിതത്തിൽ നിന്ന് മാഞ്ഞു പോയത് / പോകുന്നതു കൊണ്ട് ചിലർക്ക് നൃത്തം അസാധാരണം / അസ്വാഭാവികം എന്ന് തോന്നിയേക്കാം.
സത്യത്തിൽ, നൃത്തം അഥവാ നൃത്യം പ്രാകൃതികമായ - അകൃത്രിമമായ - മനുഷാവസ്ഥയുടെ നൈസർഗ്ഗികമായ ഭാഷയല്ലേ ? ഒന്നിലേറെപ്പേർ ചേരുമ്പോൾ അത് കഥ പറയുന്ന നാട്യമാകുന്നു. ഇതല്ലേ വാസ്തവം ? അതുകൊണ്ടല്ലേ ഡോക്റ്റർ ദിവ്യയ്ക്ക് ജീവശ്വാസം എന്നുപയോഗിയ്ക്കാൻ തോന്നുന്നത്?
DKM Kartha
Thank you for your valuable comments sir. ഒരുപാട് സന്തോഷം🙏. സങ്കേതങ്ങൾ അറിയാത്തവർക്ക് നൃത്തം എന്ന പൊതു സംജ്ഞയാവില്ലേ പരിചിതം എന്നതു കൊണ്ടാണ് ട്ടോ അങ്ങനെ എഴുതിയത്. ഇനിയും ഇത്തരം അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു...
DeleteIf you think you agree with my idea that dance (in the Indian sense of gesture, abhinayam, and music) is the culmination of very basic natural human tendencies in total communication, and especially in story-telling, then you could perhaps try one thing at the end of your dances or in the beginning -- teach some basic mudra-s to the audience.
ReplyDeleteThat activity will make your presentations more participatory, and the audience will have a first hand experience of the training you have gone through t least in the gestural arena. On top of it, many of the mudra-s you use are perhaps therapeutic also because they concretize inner harmonious states and they might make harmonious adjustments in the body-mind of the PREkhaka-janam! I have tried it with just the "namastE" mudra, and it does bring a sense of humility and peace to the my mind.
Again, perhaps, this is again just an idea, mudra-s might be the gestural equivalents of mantRa-s. I am not sure, but I do know that in tAntRic rituals, mudra-s are done simultaneously as the sAdhikaa or Poojaka recite the mantRa-s and they convey the meaning of the mantRa in their own way. In the VEdic rites the mudra-s are just syllable-related, I think, without carrying any meaning. Lots to think about............All the best, DKM
Sure sir🙏
DeleteCorrection: PREkshaka-janam = viewers. DKM
ReplyDeleteVery passionate 😍
ReplyDelete