ഗുരു ...



ഗൂഗിൾ ഇൽ എന്തെങ്കിലും ഒക്കെ തപ്പി കേറി വരുന്ന ലേഖനങ്ങൾ വായിക്കുന്ന ശീലത്തിൽ ഇന്ന് കിട്ടിയത് ഇത്....

"വിദ്യാർഥികൾ എങ്ങനെയായിരിക്കണമെന്ന് ഒരധ്യാപകൻ/പിക ആഗ്രഹിക്കുന്നുവോ ആ ഗുണങ്ങളെല്ലാം അധ്യാപകനുമുണ്ടാകണം. തനിക്കില്ലാത്തത് മറ്റൊരാൾക്കുമുണ്ടാകണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ലല്ലോ. അച്ചടക്കം, ആത്മാർത്ഥത, കൃത്യനിഷ്ഠ, ശുചിത്വം, ഉത്തരവാദിത്വ ബോധം, സ്ഥിരോത്സാഹം, ജ്ഞാനതൃഷ്ണ, സമഭാവന, സാമൂഹ്യ പ്രതിബദ്ധത, ശുഭാപ്തിവിശ്വാസം ഇതെല്ലാം ഇരുകൂട്ടർക്കും വേണ്ട പ്രധാന ഗുണങ്ങളാണ്. ഈ ഗുണങ്ങളെല്ലാം ഉള്ള അധ്യാപകരെ ഇന്നും എന്നും സമൂഹം ആദരിക്കും."

വായിക്കാൻ നല്ല രസം...ഇത് വല്ലതും നടക്വോ എന്നാണ് ചിന്ത. അധ്യാപിക എന്ന നിലയിൽ ചിന്തിക്കുന്നതിലും രസം വിദ്യാർഥിനിയായി അധ്യാപകർക്ക്‌ മാർക്കിടാൻ 😉 .
സ്കൂൾ കാലം മുതൽ പഠിപ്പിച്ച അധ്യാപകരെ ഓർത്തു. എല്ലാരേയും ഓർമ്മയുണ്ട് ട്ടോ. 🙂🙏 നല്ല അനുഭവങ്ങളും പിന്നെ ഉഴപ്പിന് ഇത്തിരി പണികൾ തന്നവരും..വെറുതെ പറയുന്നതല്ല, എല്ലാരോടും ഇഷ്ടം മാത്രം. സ്വാധീനച്ചവർ , ഇഷ്ടം തോന്നിയിട്ടുള്ളവർ, പഠിപ്പിച്ചു, വിഷയത്തോട് ഇഷ്ടം ഉണ്ടാക്കിയവർ അങ്ങനെ അങ്ങനെ...സ്കൂൾ കാലത്ത് നേരത്തെ പറഞ്ഞ വിഷയങ്ങൾ ഒക്കെ പഠിപ്പിച്ചവർക്ക് ഉണ്ടോ എന്നൊന്നും ആലോചിച്ചു തല പുണ്ണാക്കാൻ ഉദ്ദേശമില്ല. പക്ഷേ അതിൽ സൂചിപ്പിച്ച "സമഭാവന" ഉണ്ടായിരുന്നില്ല എന്ന് സ്വാനുഭവത്തിൽ ബോധ്യപെട്ടവരെ പെട്ടന്ന് ഓർമ്മ വന്നു....അവർക്കും നല്ല നമസ്കാരം🙏. അങ്ങനെ പാടില്ല എന്നൊരു പാഠം പഠിപ്പിച്ചു തന്നവരാണല്ലോ.
അധ്യാപകരോട് വല്ലാത്ത ആരാധന തോന്നിയിട്ടുള്ളത് കോളേജ് തലത്തിൽ എത്തിയപ്പോഴാണ്. ഓരോരുത്തരും സ്വന്തമായ ശൈലികൾ ഉള്ളവർ. എടുത്ത് പറയേണ്ടത് VTB യിലെ എന്റെ അധ്യാപകർ. പിന്നീടങ്ങോട്ടുള്ള പഠന യാത്രയിലും നല്ല ഒരുപാട് അധ്യാപകരുടെ ക്ലാസുകൾ കിട്ടിയിട്ടുണ്ട് ട്ടോ. ചീത്തയും ഉണ്ട്..നമുക്ക് അത് വേണ്ട🙂. ദുഷ്ചിന്ത എന്നെയും ദുഷിപ്പിക്കും.

ഇപ്പൊ അധ്യാപിക എന്ന നിലയിൽ നിൽക്കുന്നു. അനുഭവം ഞാൻ അല്ലല്ലോ പറയേണ്ടത്😉. സത്യമായിട്ടും നേരത്തെ പറഞ്ഞ കാര്യങ്ങളോട് യോജിപ്പ് തോന്നിയിട്ടുണ്ട്. ഇന്ന് വായിച്ചതാണെങ്കിലും ഇതൊക്കെ, എന്ന് പറഞ്ഞില്ലെങ്കിലും ചിലതെങ്കിലും പ്രാവർത്തികം ആക്കാനും ശ്രമിക്കുന്നവയാണ്‌.

ഇതിൽ നിന്നും വിഭിന്നമായി നൃത്തത്തിൽ പറഞ്ഞു കേൾക്കുന്ന ഒരു പ്രയോഗം ഉണ്ട്. "ഗുരു".. വലിയ, മഹത്തായൊരു ആശയമാണ്. ഈ അടുത്ത് പറഞ്ഞു കേട്ടതാണ് പക്ഷേ രസമായി തോന്നിയത് കൊണ്ട് പങ്കുവക്കുന്നു. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്നിൽ ഉള്ളതെല്ലാം ശിഷ്യന് കൊടുത്താൽ ഗുരു, ശമ്പളം വാങ്ങിയാൽ അധ്യാപകൻ/പികാ.

നൃത്തത്തിൽ എനിക്ക് ഈ പറഞ്ഞ എല്ലാ ഗുണങ്ങളും അടങ്ങിയ ഗുരുവിനെ തന്നെയാണ് ട്ടോ കിട്ടിയത്. വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് നിന്ന് പോകുമായിരുന്ന നൃത്ത പഠനം സാധ്യമായത്, പൈസ വേണ്ട, കുട്ടിയെ മതി എന്ന് പറഞ്ഞ എന്റെ വിനിചേച്ചിയുടെ നല്ല മനസ്സു കൊണ്ടാണ്. ഇന്ന് ഒരു ചുവടു വയ്ക്കാൻ സാധിക്കുന്നു എങ്കിൽ അത് ആ ഗുരുവിന്റെ കടാക്ഷം..

അടികുറിപ്പ്: ഞാൻ ഗുരുവല്ല, ഇന്നും എന്നും വിദ്യാർത്ഥിനി..

അറിഞ്ഞും അറിയാതെയും പലതും പഠിപ്പിച്ച ഗുരുക്കൻമാർക്ക് പ്രണാമം...🙏🙂

Comments

  1. I am really blessed to have a Guru like Divya teacher!!!.Always used to shower a positive vibe in her students.

    ReplyDelete
  2. ദിവ്യ.... എന്നും ഇഷ്ടം....'എല്ലാം വെറും കച്ചവടം മാത്രമായി കാണുന്ന ഈ ലോകത്ത് "ഗുരു "ആകാൻ കഴിയുന്നത് വളരെ ചുരുക്കം ചിലർക്കു മാത്രം..... തൻ്റെ വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ കരുതാനുള്ള ദിവ്യയുടെ മനസ്സ് കണ്ടറിഞ്ഞതാണ്.... ആത്മാർപ്പണത്തോടെ മോഹിനിയാട്ടത്തിന് മുതൽക്കൂട്ടാകുന്ന ഒരുപാട് സംഭാവനകൾ നൽകാൻ ദിവ്യയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... പ്രാർത്ഥനകൾ....

    ReplyDelete
  3. വിനീത മിസ്സിന്റെ ശിഷ്യ ആയതിൽ ദിവ്യ മിസ്സ്‌ വളരെ lucky യാണ് അതുകൊണ്ട് തന്നെ മൂന്നു വർഷം ദിവ്യ ടീച്ചറിന്റെ ശിഷ്യ ആയ ഞാനും വളരെ ലക്കി ആണ്

    ReplyDelete

Post a Comment

Popular posts from this blog

നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))

നാട്യശാസ്ത്രം : ചില ചിന്തകൾ

സോപാനസംഗീതം എന്നൊന്നുണ്ടോ എന്ന് ഞാന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് ചോദിച്ചു. ഇല്ല, അഭിനയസംഗീതം എന്ന് പറയുകയാണ്‌ വേണ്ടത് എന്ന് ഉത്തരവും ലഭിച്ചു By Shri. Sunil Kumar. - ഫെസ്ബൂക്കില്‍ നടന്ന ഒരു ചര്‍ച്ച