ചില കലാചിന്തകൾ
വിശ്വബന്ധുത്ത്വം സമ്പാദിക്കാനുള്ള ഏറ്റവും ശക്തമായ ഉപാധിയായി കലയെ ടോൾസ്റ്റോയി വിലയിരുത്തുന്നു. പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക , രാഷ്ട്രീയ തലങ്ങളിൽ കലയുടെ ശക്തി തെളിയിക്കപ്പെട്ടതുമാണ്. ആധുനിക ലോകത്തെ കലാകാരനാകട്ടെ ഒരു പ്രത്യേക തരത്തിലുള്ള മനുഷ്യനായി സ്വയം പ്രഖ്യാപിക്കുന്നു. ഈ തരംതിരിവ് ഏറ്റവും പ്രകടമാവുന്നതാവട്ടെ ക്ലാസ്സിക്കൽ നൃത്തത്തിലും. ക്ലാസ്സിക്കൽ എന്ന് പദം തന്നെ ചർച്ച ചെയ്യപ്പെടേണ്ടത്തുണ്ട് . ഇനി മലയാളത്തിലേക്ക് എത്തിയാലോ? വൈകാരിക തലങ്ങളിലൂടെ സഞ്ചരിച്ച് മനുഷ്യർക്ക് സൗന്ദര്യാനുഭൂതി പകരുന്നവർ സമൂഹത്തിനും , സംസ്കാരത്തിനും, രാഷ്ട്രീയത്തിനും അതീതരായി ദൈവതുല്യരായി (ചിലപ്പോൾ അതിനുമപ്പുറം ) വാഴ്ത്തപ്പെടുന്നു. ഒരു കലാകാരൻ ഒരു പ്രത്യേകതരം മനുഷ്യനല്ല, മറിച്ച് ഓരോ മനുഷ്യനും ഒരു പ്രത്യേകതരം കലാകാരനാണ് എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. സാമൂഹികവും രൂപപരവുമായ അടിത്തറ നിർമ്മിച്ചെടുക്കാനുള്ള പല ബിംബങ്ങളേയും ഇന്ത്യൻ ക്ലാസിക്കൽ നൃത്ത രംഗം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.'Dancing Girl' എന്ന് പറയുന്ന ഹാരപ്പൻ ശില്പത്തെ മുൻ നിർത്തി, അതിൽ കാണുന്ന ത്രിഭംഗമാണ...