നാട്യശാസ്ത്രം : ചില ചിന്തകൾ
ഇടയ്ക്ക് വച്ച് നിന്നു പോയ എഴുത്ത് തുടരുന്നു..
Lock down ഇഫക്ട് എന്നുവേണമെങ്കിൽ പറയാം. അത് എന്തെങ്കിലുമാവട്ടെ . എന്നും അത്ഭുതപെടുത്തുന്ന നാട്യശാസ്ത്രെത്തെ പറ്റി തന്നെയാവാം എന്ന് തോന്നി. പറഞ്ഞു കേട്ടതും വായിച്ച് അറിഞ്ഞതുമായ കാര്യങ്ങൾ മാത്രമാണ് ട്ടോ.
ഭാഗം 1:
ചോദ്യങ്ങളും ഉത്തരങ്ങളും അതാണല്ലോ ഒരു രീതി...🙂
അപ്പോപിന്നെ നമുക്കും അങ്ങനെ ആവാം..
എന്താണ് നാട്യശാസ്ത്രം?
ലളിതമായി കേൾക്കുന്ന അല്ലെങ്കിൽ പറയുന്ന ഉത്തരം, നാട്യത്തെ പറ്റി പറയുന്ന മൂല ഗ്രന്ഥം. The Indian text on Drama and dramaturgy😁..etc
ഇങ്ങനെ അല്ലാതെ നാട്യം+ ശാസ്ത്രം എന്ന രീതിയിൽ നോക്കാം. നാട്യമെന്നും ശാസ്ത്രമെന്നു ഉള്ള രണ്ടു വാക്കുകൾ കൂടി ചേർന്ന് നാട്യശാസ്ത്രം. ഈ വാക്കുകളിലൂടെ അർഥമാക്കുന്നത് എന്ത്? എന്താണ് നാട്യം? എന്താണ് ശാസ്ത്രം എന്ന് പരിശോധിക്കാം.
" ശാസ്ത്രം ഇതി ശാസനോപായം"- ഒരു പ്രത്യേക ശിക്ഷണത്തിന്റെ ഉപകരണമാണ് ശാസ്ത്രം..ഒരു വിഷയത്തെ കൂടുതൽ അറിയാനോ, മനസ്സിലാക്കാനോ, പുന: സൃഷ്ടിക്കാൻ ഒക്കെ ഉപാധിയാക്കുന്നത് ശാസ്ത്രം എന്ന് പറഞ്ഞാലും തെറ്റില്ലെന്ന് തോന്നുന്നു.പ്രയോഗിയ്ക്കേണ്ടതും നിരന്തരം അഭ്യസിക്കേണ്ടതുമാണ് ശാസ്ത്രം എന്ന് മറ്റൊരു വീക്ഷണം. ഉദാഹരണം പറയാം...ഭരണ കർതൃത്വം പ്രതിപാദിക്കുന്ന ശാസ്ത്രം ആണ് അർത്ഥ ശാസ്ത്രം. അങ്ങനെ ആവുമ്പോൾ നാട്യ ത്തിന്റെ ചില ഘടകങ്ങളെ അളക്കാൻ, അഥവാ പഠിക്കാനുള്ള ശാസ്ത്രം നാട്യശാസ്ത്രം.
ഇനി അടുത്ത ചോദ്യം, എന്താണ് നാട്യം?
ഭാരതീയ ചിന്താ പദ്ധതിയിൽ രൂപപ്പെട്ടു വന്ന ഒരു പദമാണ് നാട്യം എന്നുള്ളത്. ഒറ്റവാക്കിൽ ഉത്തരം പറയുക പ്രയാസമാണ്. നടന്റെ കർമ്മം നാട്യം എന്ന് പറയാം.
ഉടൻ അടുത്ത ചോദ്യം, ആരാണ് നടൻ?
" ദൃശ്യം ച യത് ശ്രവ്യം ഭവേത്" - ഒരേ സമയം കാണുവാനും കേൾക്കുവാനും പറ്റുന്ന ഒന്ന്. അതാണ് നാട്യം.
നാട്യത്തെ കേവലം അഭിനയം എന്ന് പറയരുത്. സാഹിത്യ രചനയും, സംഗീതം കൊടുക്കലും, ചലനങ്ങളുടെ ആവിഷ് ക്കാരവും എല്ലാം കൂടി ചേരുന്ന ഒരു പ്രക്രിയയാണ് നാട്യം. അഭിനയം എന്നുള്ളത് അതിലെ ഒരു ഘടകം മാത്രമാണ്.
തുടരും.......
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

Performer എന്ന് പറയാൻ വരെട്ടെ. ഷെഗ്നർ Performance theory മുന്നോട്ട് വക്കുന്നതിലും മുൻപ് നടനും നാട്യവുമുള്ള നാടാണ് നമ്മുടേത്. ഇതിനുള്ള ഉത്തരവും നാട്യശാസ്ത്രം പറയുന്നു.
" ദൃശ്യം ച യത് ശ്രവ്യം ഭവേത്" - ഒരേ സമയം കാണുവാനും കേൾക്കുവാനും പറ്റുന്ന ഒന്ന്. അതാണ് നാട്യം.
നാട്യത്തെ കേവലം അഭിനയം എന്ന് പറയരുത്. സാഹിത്യ രചനയും, സംഗീതം കൊടുക്കലും, ചലനങ്ങളുടെ ആവിഷ് ക്കാരവും എല്ലാം കൂടി ചേരുന്ന ഒരു പ്രക്രിയയാണ് നാട്യം. അഭിനയം എന്നുള്ളത് അതിലെ ഒരു ഘടകം മാത്രമാണ്.
തുടരും.......
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു
വളരെ ലളിതമായ എന്നാൽ വാക്കുകളിൽ ഉറപ്പുള്ള സാഹിത്യശൈലി 👏😘🥰
ReplyDeleteGood work teacher
Thank you
ReplyDeleteനല്ല ചിന്തകൾ ചേച്ചി
ReplyDeleteMiss nannyittund
ReplyDeleteSimply super 👏🏼👏🏼😍❤
ReplyDelete