നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))

ഒരുപാട് പേരായി പറയുന്നു, നാട്യശാസ്ത്രം കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രധാനപ്പെട്ട ശ്ലോകങ്ങൾ വിശദീകരിച്ച് ബ്ലോഗിൽ എഴുതാമോ എന്ന്. ഒരെളിയ ശ്രമം  നടത്തുന്നു. ഞാനൊരു നാട്യശാസ്ത്ര വിശാരദയൊന്നുമല്ല. ആർത്തിയോടെ ഒരുപാട് തവണ വായിച്ചിട്ടുണ്ട്. ഓരോതവണ വായിക്കുമ്പോഴും അത്ഭുതപ്പെടുത്തുന്ന ഗ്രൻഥം. പറ്റുന്നതുപോലെ  എഴുതാം.. തെറ്റുകൾ ചൂണ്ടിക്കാണിക്കണം. പ്രോത്സാഹിപ്പിക്കണം.. 

നൃത്തവിദ്യാർഥികൾ  നാട്യശാസ്ത്രം പഠിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നതിൽ തർക്കമില്ല. എന്റെ ഗവേഷണത്തിന്റെ ഭാഗമായി മുംബൈയിലെ നളന്ദ നൃത്ത വിദ്യാലത്തിൽ ചെന്നപ്പോൾ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.. അവിടെ നാട്യശാസ്ത്രംവും ഇതിഹാസങ്ങളും നൃത്തവിഭാഗത്തിലെ സിലബസ്സിന്റെ ഭാഗമാണ്. ചൊല്ലിപ്പഠിക്കണം. മോഹിനിയാട്ടത്തിലെ തലമുതിർന്ന ഗുരുകൂടിയായ ഡോ . കനക് റെലെ ഇവ പഠിക്കേണ്ടതിന്റെ ആവശ്യകത വളരെ നേരത്തെ ഉൾക്കൊണ്ടു ബോംബെ സർവകലാശാലയുടെ സിലബസിയിൽ ഉൾപെടുത്തുകയായിരുന്നു.. ഇങ്ങനെയൊരു വഴക്കം എന്തായാലും കേരളത്തിലെ സർവ്വകലാശാലകളിൽ ഇന്ന് നിലവിലില്ല തന്നെ. 

നാട്യശാസ്ത്രത്തിലെ ആറാമധ്യായമായ രാസവികല്പത്തിലൂടെ ഒരു യാത്രപോകാം. സമയബന്ധിതമായി തീർക്കാനാകുമോ എന്നറിയില്ല. എന്നാലും ശ്രമിക്കാം. 

നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം)
ശ്ലോകം 10 : നാട്യ സംഗ്രഹം

രസാ ഭാവാ ഹ്യഭിനയാ ധർമ്മീ വൃത്തിപ്രവൃത്തയ: |
സിദ്ധിഹി സ്വരാസ്തഥാതോദ്യം ഗാനം പ്രകൃതിരേവ ച ||
ഉപചാരസ്തഥാ വിപ്രാ മണ്ഡപാശ്ചേതി  സർവശ: |
ത്രയോദശ വിധോഹ്യേഷ ഹ്യാദിഷ്ടോ നാട്യസംഗ്രഹ: ||

നാട്യസംഗ്രഹമെന്നത് പതിമൂന്ന് വിഷയങ്ങൾ അടങ്ങിയതാണ്. 
These Topics form the NATYASAMGRAHA - the epitome of the functions of Dramaturgy. "Samgraha - when subject taught in detail have been compressed and brought together in suthras and their bhashyas (commentaries) constitute a samgraha"

രസം(Sentiments), ഭാവം(Emotions), അഭിനയം(Enacting), ധർമ്മി(rules of Dramatic Representation), വൃത്തി(Dramatic Styles), പ്രവൃത്തി(Actions), സിദ്ധി(Achievements), സ്വരം(Notes), അതോദ്യം(Instrumental Music), ഗാനം(Song), പ്രകൃതി(Natural Disposition), ഉപചാരം(Behavior), മണ്ഡപം(The Stage) എന്നിവയാണ് അവ. 

നാട്യശാസ്ത്രകാരൻ പറയുന്ന പതിമൂന്നിൽ നിന്നും അഭിനവഗുപ്തൻ ഉപചാരവും മണ്ഡപവും ഒഴിവാക്കി, പ്രകൃതിക്ക് പകരം രംഗം ചേർത്തതാണ് നാട്യസംഗ്രഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. രംഗവും മണ്ഡപവും ഒന്നുതന്നെ.  (ഇത് കോഹലന്റെ കാഴ്ചപ്പാടാണ്). ശ്ലോകം താഴെ ചേർക്കുന്നു.

രസാ ഭാവാ ഹ്യഭിനയാ: ധർമ്മീ വൃത്തിപ്രവൃത്തയ: |
സിദ്ധിഹി സ്വരാസ്തഥാതോദ്യം ഗാനം രംഗശ്ചസംഗ്രഹാ: ||


കാശ്മീരത്തിൽ നിന്നും കണ്ടെടുത്ത നാട്യശാസ്ത്രത്തിന്റെ കൈയെഴുത്ത് പ്രതിയിലാണ് പതിമൂന്നു വിഷയങ്ങൾ അടങ്ങിയതാണ് നാട്യസംഗ്രഹം എന്ന ആദ്യം കൊടുത്ത ശ്ലോകം കണ്ടുകിട്ടിയതെന്നു എൻ പി ഉണ്ണി മാഷിന്റെ നാട്യശാസ്ത്ര വ്യാഖ്യാനത്തിൽ പറയുന്നു. വാല്യം 1  പേജ്. 137 

രസം ഭാവം തുടങ്ങിവരുന്ന പതിമൂന്ന് വിഷയങ്ങളും ഓരോന്നായി വിശദമായി തുടർന്നുള്ള പോസ്റ്റുകളിൽ എഴുതാം. 


ഡോ. ദിവ്യ നെടുങ്ങാടി 
mohiniyattom@gmail.com
https://www.facebook.com/DrDivyaNedungadi/
04.12.2016 



















Comments

  1. Great job dear. For sure, It will be a great help for many. And the written style u executed here is crisp and breif so that it reaches well.

    ReplyDelete
  2. Nmasthe

    This may be useful
    http://mio.to/album/C.P.+Unnikrishnan/Lectures+On+Bharata+s+Natyashastra+(1988)

    ReplyDelete
  3. In the above, Part 2 would be useful for the context under discussion.

    ReplyDelete

Post a Comment

Popular posts from this blog

നാട്യശാസ്ത്രം : ചില ചിന്തകൾ

സോപാനസംഗീതം എന്നൊന്നുണ്ടോ എന്ന് ഞാന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് ചോദിച്ചു. ഇല്ല, അഭിനയസംഗീതം എന്ന് പറയുകയാണ്‌ വേണ്ടത് എന്ന് ഉത്തരവും ലഭിച്ചു By Shri. Sunil Kumar. - ഫെസ്ബൂക്കില്‍ നടന്ന ഒരു ചര്‍ച്ച