Mohiniyattam history - Part 1 മോഹിനിയാട്ടചരിത്രം (ഭാഗം 1)
മോഹിനിയാട്ടം ഒരു ദേവദാസി നൃത്തമായിരുന്നില്ല എന്നതാണ് എന്റെ പക്ഷം. വളരെ അടുത്ത കാലം വരെ നിരൂപകരും പ്രയോക്താക്കളും മറ്റും കരുതിയിരുന്നത് 'മോഹിനിയാട്ടം' എന്ന പദം ആദ്യമായി ഉപയോഗിച്ച് കാണുന്നത് മഴമംഗലം നമ്പൂതിരിയുടെ 'വ്യവഹാരമാല' യുടെ മലയാള തര്‍ജ്ജമയിലാണെന്നായിരുന്നു എന്നാണ് . ഉളൂര്‍ 'കേരളസാഹിത്യ ചരിത്രത്തിന്റെ' ആദ്യ വാല്യങ്ങളില്‍ അങ്ങനെ പ്രസ്താവിക്കുന്നുണ്ട്. അങ്ങിനെ ആവുമ്പോള്‍ അത് 1709 ല്‍ ആണെന്നുവരും. അപ്പോള്‍ അത് Dharma Raja Karthika Thirunal Rama Varma (‘ധര്‍മ്മ രാജ‘ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ, 1724–1798) നു മുന്‍പാണെന്നും വരും. മോഹിനിയാട്ട സംബന്ധിയായി രചിക്കപ്പെട്ട നിരവധി ഗ്രന്ഥങ്ങളില്‍ ഉള്ളൂരിന്റെ പഴയവാല്യം ഉദ്ധരിച്ചു ഇതേ തെറ്റ് ആവര്തിക്കുന്നുട്.
എന്നാല്‍ ഇത് തനിക്കു സംഭവിച്ച നോട്ടപ്പിശകാണെന്നും 884 (1709) ആം ആണ്ടല്ല 984 ആം ആണ്ടാണ് എന്നും (1809) ആണെന്നും തിരുത്തുകയാനെന്നും പിന്നീട് പ്രസിദ്ധീകൃതങ്ങളായ വാല്യങ്ങളില്‍ ഉള്ളൂര്‍ പ്രസ്താവിക്കുന്നുണ്ട്. ഉള്ളൂര്‍ തിരുത്തിയാലും ഞങ്ങള്‍ തിരുത്ത്തില്ലെന്നു മട്ടില്‍ ചിലര്‍ ഇപ്പോഴും പഴയതെറ്റ് ആവര്‍ത്തിച്ചു പോരുന്നു. ഉള്ളൂര്‍ തിരുത്തിയ ഭാഗം ഇവിടെ ചേര്‍ക്കുന്നു. മോഹിനിയാട്ടം എന്ന പദം ആദ്യമായി ഉപയോഗിച്ചത് കാര്‍ത്തിക തിരുനാളിന്റെ സദസ്യനായിരുന്ന കുഞ്ചന്‍ നമ്പിയാരാനെന്നു വേണം കരുതാന്‍. നമ്പിയരുടെ കൃതിയായ ഖോഷയാത്രയില്‍ മോഹിനിയാട്ടം പ്രതിപാദിക്കപ്പെടുന്നുണ്ട്.
കാര്‍ത്തിക തിരുനാളിന്റെ തന്നെ ഗ്രന്ഥമായ ബാലരാമഭരതത്തിലും മോഹിനിയാട്ടത്തെക്കുറിച്ച് പറയുന്നുണ്ട്. തമിഴ് നാട്ടിലെ ദാസിയാട്ടം കണ്ടു പ്രീതനായ കാര്തികത്തിരുനാല്‍ ഇതുപോലൊരു നൃത്തം നമുക്കും വേണമെന്നും അതിനായി സദസ്യനായ കറുത്തെടത്ത് ചോമാതിരിയെ ചുമതലപ്പെടുത്തിയെന്നും ഉള്ളൂര്‍ ഇതേ പുസ്തകത്തില്‍ പറയുന്നുണ്ട്... (തുടരും..)
Aravind Vellodi SAID in Facebook about my blog:
ReplyDeleteDear Divya,
I will be ninety years old in 12 days and so I can take the liberty of addressing you by your given neme. It is a great ides to use the blog to discuss about the fine arts especially those originating in Kerala.
I have seen Mohini Attam almost from the early days in the Thirties when the Great Vallathol egenerated it. I have seen great artistes like Kalyanikutty
Amma and Kshemavathy perform.
I would lke to ask you, Divya, as a youngster I presume you are whether
young artistes like you envisage that Mohini Attam will in the near future provide the stage for performing "Kathas" from our epics without in any way disturbing its purity an d uniqueness. I personally think there is scope for that but I guess the traditionalists would wish to maintain its original
form as has happened to the classical ballet in the west. I would appreciate your reaction
kind regards
aravind vellodi
Monday at 7:02pm via · Like · 1 person