നാട്യശാസ്ത്രം : ചില ചിന്തകൾ

ഭാഗം : 2

ശാസ്ത്രം ചില നിർദേശങ്ങൾ തരുന്നു. അവ നമുക്ക് മുന്നോട്ട് പോവാനുള്ള വഴികൾ ആണ്. ഒരിക്കലും അത് അവസാനമായി കാണരുത് എന്ന് പണ്ഡിത മതം. പലപ്പോഴും നമ്മുക്ക് തെറ്റ് പറ്റുന്നത് അവിടെയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന വഴി ആണ് നമ്മുടെ യാത്രയെ നിശ്ചയിക്കുന്നത്. അങ്ങനെ വരുമ്പോൾ നാട്യശാസ്ത്രം നമുക്ക് നാട്യത്തിന്റെ അനന്ത സാധ്യതകൾ കാണിച്ചു തരുന്നു. സമീപനമാണ് പ്രധാനം. മുൻപ് പറഞ്ഞ പോലെ കാണാനും കേൾക്കാനും പറ്റുന്ന ഒന്നാണ് നാട്യം. അപ്പൊൾ ലോകത്തെ മുഴുവൻ ഉൾകൊള്ളാൻ പര്യാപ്തം എന്ന് പറയാം. ഇതും നാട്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

“ന തജ്ജ്ഞാനം ന തച്ഛില്പം
ന സാ വിദ്യാ ന സാ കലാ
ന സ യോഗോ ന തത് കര്‍മ്മ
നാട്യേസ്മിന്‍ യന്ന ദൃശ്യതേ”

(ശാസ്ത്രവിജ്ഞാനമാകട്ടെ ശില്പ ചിത്രലേഖനാദി കലകളാവട്ടെ രാജ്യതന്ത്രവിദ്യകളാവട്ടെ ഗീതാവാദ്യാദികളാവട്ടെ ഇവയുടെ സംയുക്തസൃഷ്ടികളാകട്ടെ യുദ്ധനിഗ്രഹാദി കര്‍മ്മങ്ങളാകട്ടെ യാതൊന്നും തന്നെ ഈ നാട്യത്തില്‍ കാണാത്തതായിട്ടുണ്ടാവില്ല.)

ഒന്നാമധ്യായത്തിലെ 116 മത് ശ്ലോകം ആണിത്(Manmohan Ghosh text നോക്കിയാൽ).
നാട്യത്തിനാധാരം ശരീരമാണല്ലോ. ശരീരവും ബ്രാഹ്മാണ്ഡവും തമ്മിലുള്ള ബന്ധം ഭാരതീയരെ പോലെ ആരും ഉൾകൊണ്ടിട്ടില്ലത്രേ.
"യത് പിണ്ഡേ തത് ബ്രഹ്മാണ്ഡേ " എന്ന ചിന്തയുമായി കൂട്ടി വായിക്കാവുന്ന ഉദാഹരണങ്ങൾ ഒട്ടനവധിയുണ്ട്..

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ നാരായണീയത്തിലെ ആറാം ദശകത്തിൽ ( വിരാട് സ്വരൂപ വർണ്ണനം )-" ഏവം ചതുർദ്ദശ ജഗന്മയതാം ഗതസ്യ " എന്ന് തുടങ്ങി ഭഗവാന്റെ ശരീരം ഈ ബ്രഹ്മാണ്ഡത്തെ എങ്ങനെ ഉൾകൊള്ളുന്നു എന്ന് വിശദമാക്കുന്നു. ശ്രീമദ് ഭാഗവതവും ( ദ്വിതീയ സ്കന്ദം, അദ്ധ്യായം 1 ശ്ലോകം 24-39 ) ഇതേ ചിന്ത നമുക്ക് വിശദമാക്കുന്നു.
അപ്പോൾ ശരീരം ഉപാധിയാക്കുന്ന നാട്യവും ഈ ബ്രഹ്മാണ്ഡത്തെ ഉൾക്കൊള്ളുന്നു. ലോക വൈവിധ്യം നാട്യത്തിലും കാണാം. നമുക്ക് ചുറ്റുമുള്ളതിനെ ഉള്ളിലേക്കെടുത്ത് നാട്യമാകുന്ന മധ്യമത്തിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. കാഴ്ചയുടെ വൈവിധ്യമാണ് നാട്യത്തിലുo കാണുന്നത്.

Comments

Post a Comment

Popular posts from this blog

നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))

നാട്യശാസ്ത്രം : ചില ചിന്തകൾ

സോപാനസംഗീതം എന്നൊന്നുണ്ടോ എന്ന് ഞാന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് ചോദിച്ചു. ഇല്ല, അഭിനയസംഗീതം എന്ന് പറയുകയാണ്‌ വേണ്ടത് എന്ന് ഉത്തരവും ലഭിച്ചു By Shri. Sunil Kumar. - ഫെസ്ബൂക്കില്‍ നടന്ന ഒരു ചര്‍ച്ച