കലയിലെ ആനന്ദം..
വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ പോൾ ഗോഗിന്റെ പ്രസിദ്ധമായ ഒരു വാചകമാണ് “Art is a
mad search for individualism.” സ്വത്വ ബോധത്തിന്റെ ഭ്രാന്തമായ ഒരു അന്വേഷണമാണ് കല
എന്ന ചിന്തയിലൂന്നിയുള്ള ചില തൊന്നലുകളാണ് ഇന്നത്തെ കുറിപ്പിനാധാരം. കല എന്ന
ബൃഹത്തായ ലോകത്തെ വിലയിരുത്തി ചിന്തിക്കാനുള്ള കെൽപ്പില്ല എന്ന് ആദ്യമേ പറഞ്ഞുവക്കട്ടെ. നൃത്തത്തെ അടുത്തറിയുമ്പോൾ എന്നിൽ രൂപപ്പെടുന്ന ചിന്തകൾ തന്നെയാണ്
പറയുന്നത്. അടുത്തറിഞ്ഞു എന്ന് പറയുന്നതിൽ ചെറിയൊരു ശങ്ക ഇല്ലാതില്ല.
ഒരു ശരാശരി മലയാളി പെൺകുട്ടിയെ പോലെ നാലാം വയസ്സിൽ നൃത്ത പഠനം ആരംഭിച്ചു. മനോഹരമായ ചലനങ്ങൾ, നൃത്തം ചെയ്യുമ്പോൾ ഒരു സന്തോഷം, കുട്ടികാലത്ത് ആ സന്തോഷം ആളുകൾ എന്നെ തന്നെ ശ്രദ്ധിക്കുന്നത് കൊണ്ടായിരുന്നില്ല എന്ന് ഉറപ്പിച്ച് പറയാൻ വയ്യ ട്ടോ🤭. പിന്നീട് മാറ്റം ........അത് കാലത്തിനുവിട്ടു കൊടുക്കുന്നു😀.
നൃത്ത ലോകത്ത് ഒരു വിദ്യാർഥിനി ഈ സ്വത്വ ബോധം നേടുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എപ്പോഴാണ്? പഠിച്ചു തുടങ്ങുന്ന കാലത്ത് അത് എന്തായാലും നടക്കില്ല. ഗുരു എന്ന തത്വത്തെ ഒരു വ്യക്തിയിലേക്ക് ചുരുക്കിയാണ് നാം ഓരോരുത്തരും കല അഭ്യസിക്കുന്നത്. ആ വ്യക്തി നമ്മുടെ ബോധമാകുന്ന അവസ്ഥ. ആദ്യ കാലങ്ങളിൽ അത് ആവശ്യമാണ് താനും. പിന്നീടുള്ള യാത്രയിൽ സ്വത്വത്തെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഒരു ഗുരുവല്ല നമുക്ക് മുന്നിൽ അനേകായിരം ഗുരുക്കന്മാരെ കാണാൻ സാധിക്കും. അങ്ങനെ ഒരു തലം ശിഷ്യർക്ക് പറഞ്ഞു കൊടുക്കുവാൻ ഇന്നത്തെ നമ്മുടെ കലാപരിസരം സജ്ജമല്ല അഥവാ സജ്ജമായിട്ടില്ല . "നൃത്തം പഠിപ്പിക്കുന്ന ഗുരു" പറഞ്ഞതിൽ നിന്നും അല്ലെങ്കിൽ ആ വഴിയിൽ നിന്ന് മാറി സഞ്ചരിക്കുന്ന ശിഷ്യനെ, അംഗീകരിക്കാൻ വിമുഖത കാണിക്കുന്നവരാണ് ബഹു ഭൂരിഭാഗവും. ശിഷ്യനും ഒരു വ്യക്തിയാണെന്ന് പലപ്പോഴും വിസ്മരിക്കപ്പെടുന്നൂ. പറഞ്ഞത് അത് പോലെ അനുസരിക്കുന്ന അടിമകളാക്കി മറ്റുന്നതിനപ്പുറം പുതിയ വഴികൾ തേടി കലയുടെ ആനന്ദത്തിൽ ആടിത്തിമിർക്കാൻ സജ്ജരാക്കിയാൽ പോരെ. വിദ്യ അഭ്യസിപ്പിച്ച ആളെ തള്ളി പറയുന്നതാവരുത് സ്വത്വാന്വേഷണത്തിന്റെ വഴി എന്നതും പറയട്ടെ. സ്വത്വം തിരിച്ചറിഞ്ഞ വിപ്ലവകാരികൾ കലയിൽ ഒട്ടനേകം ഉണ്ടെന്നത് ചരിത്രം. സത്യമുള്ള കല എന്നും നിലനിൽക്കും. അല്ലാത്തത് കാലം എടുത്ത് കളയും. നമ്മുടെ അകത്തെ കലുഷമായ ചിന്തകളെ ശുദ്ധീകരിക്കാനുള്ള കെൽപ്പ് കലക്കുണ്ട്. അങ്ങനെ ശുദ്ധീകരിക്കപെട്ട ആളുകൾ മത്സരത്തിന് പോകുമോ? ലിംഗ ഭേദമില്ലാത്ത, ആരോടും വിരോധമില്ലാത്ത, വിദ്വേഷമില്ലാത്ത എല്ലാരും സമന്മാരാകുന്ന അവസ്ഥ കലക്കല്ലാതെ മറ്റെന്തിനാണ് ഉണ്ടാവുക? അവാർഡുകളും അരങ്ങുകളും എന്നതിനപ്പുറം സ്വയം ആനന്ദിക്കാൻ ഒരു ഉപാസന....

Varikalkkullile sathwathe thirichariyan sadhikkunna churukkam chila kala hrdayagalenkilum aanandhikkum,......iganoru thurannezhuthinu ......
ReplyDeleteMiss paranjath valare sariyanu kala kachavadamayapol kalayilulla mahathwam pokunnu.gurukanmar parasparam kalahikkunnu.sishyakalude munpil oru guru matoru guruvine kuttam parayunnu.thante kutti matullavarekal munpilethan malsara vedikalil rakshithakal tharkikunnu.ith kuttikalil vidhwesham janipikkunu.ipolathe kuttikal kalayile mahathwathe marannu pokunnu.kala thannilundakunna anandathe marannukond malsara budhiyode kanunnu. ennal ithil ninnu mari nilkunna kuttikal um gurukalum und.iniyum pathuke ithil ninnu matamundakumennu pratheekshikunnu
ReplyDelete