An interesting discussion happened in Facebook on Kutiyattam (Koodiyattam)
- Get link
- X
- Other Apps
കൂടിയാട്ടത്തിന്റെ അഹര്യത്തില്‍ പഴയ കാലത്ത് നിന്നും എന്തൊക്കെ പരിഷ്കാരങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്? ഉദാഹരണത്തിന് കഥകളിയില്‍ ചുട്ടി, ഉടുത്തുകെട്ട് എന്നിങ്ങനെ മാറിയല്ലോ. ചെറിയ improvisation ന്റെ കാര്യം അല്ല ചോദിക്കുന്നത്. പഴയ കാലത്ത് ( 100-200 കൊല്ലമെന്കിലും മുമ്പ്) ഇപ്പോള്‍ കാണുന്ന അഹര്യങ്ങള്‍ ആയിരുന്നോ? കഥകളിയില്‍ പച്ച, കത്തി,ചോന്നാടി, വെള്ള താടി, കരി, മിനുക്കു എന്നിങ്ങനെ categorize ചെയ്തു ആഹാര്യം (ചുട്ടി, കിരീടം, മറ്റു അലങ്കാരങ്ങള്‍ എന്നിവ) തീരുമാനിക്കുമ്പോള്‍ കൂടിയാട്ടത്തില്‍ എങ്ങിനെ ആണ്? കുറെ കൂടി വേഷ വൈവിധ്യം കൂടിയാട്ടത്തില്‍ കാണുന്നു. നടപ്പില്ലാത്ത കൂടിയാട്ടങ്ങള്‍ ചിട്ടപെടുതുംപോള്‍ പുതിയ അഹര്യങ്ങള്‍ ഉലപെടുതുകയും ചെയ്യുന്നു. കൂടിയാട്ടത്തിലെ കഥാപാത്ര ങ്ങള്‍ക്ക് സത്വ, രജോ, തമോ ഗുണ പ്രധാനമായി തന്നെ ആണോ അഹട്യം നിശ്ചയിച്ചിരിക്കുന്നത്? കലാമണ്ട ലത്തില്‍ പല പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്? അത് എന്തെല്ലാമാണ്? അതില്‍ പലതും മറ്റുള്ള ചാക്യാര്‍ കുടുംബങ്ങള്‍ അന്ഗീകരിച്ചില്ല (പൈങ്കുളതുള്ള ചാക്യാന്മാര്‍ വരെ) എന്നും കേട്ടിട്ടുണ്ട്.
- Get link
- X
- Other Apps
Comments
Post a Comment