വലിയ നർത്തകി ആയി എന്നൊന്നും വിചാരിച്ചിട്ടല്ല ട്ടോ.. ഇന്ന് നൃത്തം എനിക്കെന്താണ് എന്നുള്ള ചില തോന്നലുകളെ പറ്റി ആവാം എന്ന് തോന്നി. ഇങ്ങനെ ഒന്നാവുമ്പോ ഇത്തിരി ഫ്ലാഷ്ബാക്ക് ഉണ്ടാവും എന്നു ആദ്യമേ പറയാം. പഠിച്ചു തുടങ്ങിയ കാലം മുതൽ വല്ലാത്തൊരു അഭിനിവേശമായിരുന്നു എന്ന് പറഞ്ഞാൽ നല്ല അസ്സൽ തള്ള് എന്ന് പറയാം. ഇഷ്ടമായിരുന്നു, എന്റെ വാശി സഹിക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ ആണ് ഡാൻസിനും പാട്ടിനും ചേർത്തത്. രണ്ടും ഒരുപോലെ ഇഷ്ടം. ഗീത ടീച്ചറുടെ പാട്ട് ക്ലാസ്സ് കഴിഞ്ഞാൽ, വിനിച്ചേച്ചി (ഗുരു വിനിത നെടുങ്ങാടി) ഡാൻസ് എടുക്കും. രണ്ടും കഴിഞ്ഞ് വീടെത്തിയാൽ ശീലിച്ചിരുന്ന ഒന്നുണ്ട്. അമ്മച്ചന്റെ (അമ്മയുടെ അച്ഛൻ) മുൻപിൽ ഉള്ള പെർഫോമൻസ്. ലോകത്തിൽ ഞാൻ തന്നെയാണ് ഏറ്റവും നല്ല നർത്തകി പാട്ടുകാരിന്നോക്കെ പറഞ്ഞു സുഖിപ്പിച്ചു, അമ്മച്ചൻ എല്ലാ ക്ലാസിലും പഠിച്ചത് ചൈയ്ത് കാണിക്കാനും, പാടി കേൾപ്പിക്കാനും പറയും. ഞാൻ അറിയാതെ എന്നെ കൊണ്ട് പ്രാക്ടീസ് ചൈയ്യിപ്പിക്കാനുള്ള തന്ത്രം ആയിരുന്നോ🤔 ... കുറച്ചു ഓടിക്കാം....സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒന്നുറപ്പായി മറ്റു വിഷയങ്ങളെക്കാൾ ഞാൻ ഇഷ്ട പെട്ടിരുന്നത് നൃത്തവും സംഗീതവും ആണ്. ഗീത ടീച്ച...
Comments
Post a Comment